ബീഫ് നിരോധനത്തില്‍ പ്രതിഷേധം, എസ്എഫ്‌ഐ ബീഫ് ഫെസ്റ്റ് നടത്തും

Webdunia
ശനി, 27 മെയ് 2017 (08:55 IST)
കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തില്‍ പ്രതിഷേധം എസ്എഫ്‌ഐ നാളെ കോഴിക്കോട് ബീഫ് ഫെസ്റ്റ് നടത്തും. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്ക് സി തോമസാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം ഫാസിസത്തിന് മുന്നില്‍ തല കുനിക്കുന്നതല്ല ജനാധിപത്യം. ഭക്ഷണ സ്വാതന്ത്ര്യത്തില്‍ പ്രതിഷേധിച്ച് എല്ലാ കേന്ദ്രങ്ങളിലും ബീഫ് ഫെസ്റ്റ് നടത്തുമെന്ന് ജെയ്ക് പറഞ്ഞു.
 
രാജ്യത്ത് കന്നുകാലികളെ മാംസത്തിന് വേണ്ടി അറക്കുന്നതില്‍ നിരോധനം ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. നിരോധനത്തില്‍ കാലിച്ചന്തകള്‍ വഴി കന്നുകാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും കാര്‍ഷികാവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാകണമെന്നാണ് നിയമം പറയുന്നത്. 
Next Article