ബി നിലവറ തുറക്കുന്നതിന് വിശ്വാസികളുടെ വികാരം കൂടി പരിഗണിക്കണമെന്ന് കുമ്മനം

ഞായര്‍, 9 ജൂലൈ 2017 (16:27 IST)
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തില്‍  വിശ്വാസികളുടെ വികാരം കൂടി പരിഗണിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖര. നിലവറ തുറക്കുന്നതില്‍ വിരോധന കാണിച്ച്  തിരുവിതാംകൂര്‍ രാജകുടുംബം രംഗത്തെത്തിയിരുന്നു. 
 
അതേസമയം ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനെ എതിര്‍ക്കുന്നവര്‍ ആരായാലും അവരെ സംശയിക്കണമെന്ന് വിഎസ് പറഞ്ഞിരുന്നു. ദേവഹിതം നേരിട്ട് ചോദിച്ചു മനസിലാക്കിയതുപോലെയാണ് ചില രാജകുടുംബാംഗങ്ങള്‍ ഈ പ്രശ്‌നത്തില്‍ പ്രതികരിക്കുന്നതെന്നും വി എസ് പറഞ്ഞു. ഇതിന് മുമ്പ് ഇതേ ബി നിലവറ തുറന്നപ്പോള്‍ ആരും ദേവഹിതം ചോദിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. അപ്പോള്‍ പ്രശ്‌നം ദേവഹിതമല്ല, വ്യക്തിഹിതമാണെന്നും അദ്ദേഹം ചൂണ്ടികാട്ടിയിരുന്നു.

വെബ്ദുനിയ വായിക്കുക