ബിനാലെയ്ക്ക് ധനസഹായം: ഹൈക്കോടതി തടഞ്ഞു

വെള്ളി, 12 ഏപ്രില്‍ 2013 (18:36 IST)
PRO
PRO
കൊച്ചി മുസരീസ് ബിനാലെയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച ധനസഹായം ഹൈക്കോടതി തടഞ്ഞു. അഞ്ച് കോടി രൂപ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് ഹൈക്കോടതി തടഞ്ഞത്. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഉത്തരവിട്ടത്.

ലാന്റേണ്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തെ സര്‍ക്കാര്‍ ധനകാര്യവിഭാഗം നടത്തിയ അന്വേഷണത്തില്‍ ബിനാലെയില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പണം കൊടുക്കില്ലെന്നും വിജിലന്‍സ് അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ സത്യവാങ്മൂലം നിലനില്‍ക്കെ അഞ്ച് കോടി രൂപ നല്‍കാന്‍ തീരുമാനിച്ചതിനെതിരെയാണ് ലാന്റേണ്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി കോടതിയെ സമീപിച്ചത്.

വെബ്ദുനിയ വായിക്കുക