ബിജെപി വിമതര്‍ സിപിഎമ്മില്‍ ചേരുന്നതിനെ വിമര്‍ശിക്കുന്നത് കപട ഇടതുപക്ഷമാണെന്ന് പിണറായി
ചൊവ്വ, 28 ജനുവരി 2014 (19:37 IST)
PRO
PRO
ബിജെപി വിമതര്‍ സിപിഎമ്മില്‍ ചേരുന്നതിനെ വിമര്‍ശിക്കുന്നത് കപട ഇടതുപക്ഷമാണെന്ന് പിണറായി വിജയന്‍. ബിജെപിയില്‍നിന്ന് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ ചേരുന്നതിനെ ആശങ്കയോടെയാണ് വലതുപക്ഷവും ഒരു കൂട്ടം കപട ഇടതുപക്ഷവും കാണുന്നത്. ബിജെപി വിമതര്‍ക്ക് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
സിപിഎം കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ്. എന്നാല്‍ ഇപ്പോള്‍ ഉള്ളവരെ കൊണ്ടുമാത്രം തൃപ്തിയടയേണ്ട പാര്‍ട്ടിയല്ല സിപിഎം. കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയിലേക്ക് വരേണ്ടതുണ്ട്. കണ്ണൂര്‍ പോലുള്ള സ്ഥലത്ത് ഇങ്ങനെയൊരു കാര്യം നടക്കുന്നുണ്ടെങ്കില്‍ മറ്റിടങ്ങളിലും ഇത് സംഭവിക്കും. ഇത് വലതുപക്ഷത്തെ ആശങ്കാകുലരാക്കുന്നുണ്ട്. അതുകൊണ്ടാണ് നടക്കാന്‍ പാടില്ലാത്തത് നടക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നതെന്നും പിണറായി പറഞ്ഞു.
പാര്‍ട്ടിയുടെ കൂടെ അല്ലാത്തവര്‍ സഹകരിക്കാന്‍ പലരും മുന്‍പും തീരുമാനിച്ചിട്ടുണ്ട്. സിപിഎം ശക്തിപ്പെടുന്നതില്‍ സ്വഭാവികമായും പാര്‍ട്ടിയുടെ ശത്രുകള്‍ക്ക് പ്രശ്‌നമാണ്. ഇവരെല്ലാം ഒത്തുചേരുന്നത് നമുക്ക് കാണാന്‍ സാധിക്കും പിണറായി പറഞ്ഞു. ബിജെപി പുറത്താക്കിയിട്ട് വന്നവരല്ല ഇന്ന് പാര്‍ട്ടിയില്‍ ചേരുന്നത്. അവര്‍ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച് വന്നവരാണ്.
ഇങ്ങനെയൊരു നിലപാടിലെക്കാന്‍ ഇടയാക്കിയ വലിയൊരു ചിന്തയുണ്ടാകും. അല്ലാതെ വാസുവിനെപ്പോലെ, അശോകനെപ്പോലുള്ളവര്‍ വേറുതെ പാര്‍ട്ടി വിട്ട് പുറത്തുവരില്ല. അതൊന്നും കാണാതെ സിപിഎമ്മിനെ അന്ധമായി വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്നും പിണറായി വ്യക്തമാക്കി.