പന്ത്രണ്ടു വയസുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 68 കാരനെ കോടതി 30 വര്‍ഷത്തെ കഠിനതടവിനു വിധിച്ചു. കാണിപ്പയ്യൂര്‍ പുതുശേരി പുളിക്കല്‍ വീട്ടില്‍ കോന്നന്‍ മകന്‍ വേലപ്പനാണു തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ ശിക്ഷ വിധിച്ചത്.
കഠിനതടവിനൊപ്പം മുപ്പതിനായിരം രൂപ പിഴയും വിധിച്ചു. പീഡനത്തിനിരയായ കുട്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാനും ഉത്തരവിട്ടു.
2015 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂള്‍ അധികാരികള്‍ വഴിയായിരുന്നു പീഡനവിവരം വെളിപ്പെട്ടത്. കുന്നംകുളം പൊലീസ് സി ഐ കൃഷ്ണദാസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.