ബാലികമാരെ പീഡിപ്പിച്ച അറുപതുകാരൻ പിടിയിൽ

Webdunia
വെള്ളി, 19 മെയ് 2017 (16:52 IST)
കേവലം പത്ത് വയസുപോലും തികയാത്ത മൂന്ന് ബാലികമാരെ സ്ഥിരമായി പീഡിപ്പിച്ചു വന്ന അറുപതുകാരനെ പോലീസ് അറസ്റ് ചെയ്തു. കൊട്ടിയം വെണ്മണിച്ചിറ ചരുവിള പുത്തൻവീട്ടിൽ മാണിയാണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്.
 
പീഡനത്തിനിരയായ കുട്ടികളുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ അറസ്റ് ചെയ്തത്. കൊട്ടിയം സി.ഐ വിജയനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടിച്ചത്. കൂടുതൽ കുട്ടികളെ ഇയാൾ പീഡിപ്പിച്ചതായി വിവരം കിട്ടിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. 
Next Article