കെഎസ്ആര്‍ടിസി ബസ് പൈനാവിനു സമീപമുള്ള വളവില്‍ 60 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് 40 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്.
കട്ടപ്പനയില്‍ നിന്ന് തൊടുപുഴയിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. പരുക്കേറ്റ 30 പേരെ പൈനാവ് ജില്ലാ ആശുപത്രിയിലും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പരുക്കേറ്റ ജില്ലാ ആശുപത്രിയിലെ നഴ്സുമാരായ രണ്ടു പേരുടെ നില ഗുരുതരമാണ്.
ബസിന്‍റെ സ്റ്റീയറിംഗ് വളവില്‍ തിരിക്കാന്‍ കഴിയാതെ പോയതും ഡോര്‍ അപ്രതീക്ഷിതമായി തുറന്നതുമാണ് നിയന്ത്രണം വിട്ട് ബസ് മറിയാന്‍ഇടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.