സ്വകാര്യ ബസില്‍ വച്ച് ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കൂത്താട്ടുകുളത്തെ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ തൊടുപുഴ ഒളമറ്റം മാരികലുങ്ക് പൂവത്തിങ്കല്‍ രാമകൃഷ്ണന്(59) ആണ് പൊലീസ് പിടിയിലായത്.
ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ബസില്‍ യാത്രചെയ്യുകയായിരുന്ന രാമകൃഷ്ണന് മങ്കലത്തു താഴത്തെത്തിയപ്പോള്‍ അവിടെനിന്നും കയറിയ പെണ്‍കുട്ടിയെ മടിയില്‍ വിളിച്ചിരുത്തി. തുടര്‍ന്നുള്ള രാമകൃഷ്ണന്റെ പ്രവൃത്തികള്‍ അതിരുവിട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി പേടിച്ച് നിലവിളിച്ചു. ഇതോടെ ബസ്സിലെ മറ്റു യാത്രക്കാരും കുട്ടിയുടെ അമ്മയും കൂടി രാമകൃഷ്ണനെ ചോദ്യം ചെയ്യുകയും പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അടിവസ്ത്രം പോലും ധരിക്കാതെയാണ് ഇയാള്‍ ബസില്‍ യാത്ര ചെയ്തിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഇരുപതുവയസുള്ള ഒരു പെണ്‍കുട്ടിയും ഭാര്യയുമുണ്ട് ഇയാള്‍ക്ക്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനായുള്ള 'പോക്സോ' നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് എസ് ഐ ജി പി മനുരാജ് അറിയിച്ചു.