ബലരാമന്‍ കമ്മിറ്റി ശുപാര്‍ശകള്‍ അംഗീകരിക്കാനാവില്ല: മാനേജ്മെന്റ്
വ്യാഴം, 3 മെയ് 2012 (14:28 IST)
PRO
PRO
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തിയ ബലരാമന്‍ കമ്മിഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാനാവില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍. ശമ്പള വര്‍ധന ശുപാര്‍ശ ചെയ്യാന്‍ കമ്മിഷന് അധികാരമില്ലെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
നഴ്സുമാരുടെ ശമ്പളം മൂന്ന് ഇരട്ടിയായി ഉയര്‍ത്തണമെന്ന ബലരാമന്‍ കമ്മിഷന്‍ ശുപാര്‍ശ ഏകപക്ഷീയമാണെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്റെ ആക്ഷേപം. സ്വകാര്യ ആശുപത്രികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ കമ്മിഷന്‍ തയാറായില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ രണ്ട് ഷിഫ്റ്റ് മാത്രം ഉള്ളപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ മൂന്ന് ഷിഫ്റ്റ് നടപ്പാക്കണമെന്ന ആവശ്യം വിരോധാഭാസമാണെന്നും മാനേജ്മെന്റ് ചൂണ്ടിക്കാട്ടി.
അതേസമയം, ശുപാര്‍ശ ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് നഴ്സുമാരുടെ സംഘടനകള്‍ അറിയിച്ചു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ ഇതു സംബന്ധിച്ച് നിയമം പാസാക്കണമെന്നും സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് വഴങ്ങി റിപ്പോര്‍ട്ട് നടപ്പാക്കാതിരുന്നാല്‍ സമരം തുടങ്ങുമെന്നും സംഘടനകള്‍ വ്യക്‌തമാക്കിയിട്ടുണ്ട്.