ബജറ്റ്: ഭൂമിയുടെ ന്യായവില കൂടും, കെട്ടിട നികുതി ഇരട്ടിയാക്കി
വെള്ളി, 24 ജനുവരി 2014 (12:45 IST)
PRO
PRO
ഭൂമിയുടെ ന്യായവില കൂടുമെന്ന് ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് പ്രഖ്യാപനം. ഇതിനായി നിയമനിര്‍മ്മാണം നടത്തുമെന്നും ബജറ്റ് അവതരണവേളയില്‍ മാണി അറിയിച്ചു.
സഹകരണസ്ഥാപനങ്ങളുടെ കീഴിലെ ചിട്ടികള്‍ മുദ്രപത്ര നിയമത്തിന്‍ കീഴില്‍ കൊണ്ടുവരും. എല്ലാ വിലയാധാരങ്ങള്‍ക്കുമുള്ള സ്റ്റാമ്പ് ഡ്യൂട്ടി ആറ് ശതമാനമാക്കി ഏകീകരിക്കുമെന്നും മാണി അറിയിച്ചു.
കെട്ടിട നികുതി ഇരട്ടിയാക്കിയതായി മാണി അറിയിച്ചു. ആഢബര നികുതിയും ഇരട്ടിയാക്കി. ഇതുവഴി 70 കോടി രൂപയുടെ അധിക്സ് വരുമാനമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ബജറ്റ് പ്രസംഗത്തില്‍ മാണി ഇക്കാര്യം വായിച്ചില്ല എന്നാണ് ശ്രദ്ധേയം.
മുന്തിയ ഇനം വിദേശ മദ്യങ്ങള്‍ക്ക് വിലകൂടും. പത്ത് ശതമാനം അധികനികുതിയാണ് ഏര്‍പ്പെടുത്തിയത്. ഇന്‍വെര്‍ട്ടറുകള്‍ക്കും യുപിഎസുകള്‍ക്കും 14.5 ശതമാനം അധികനികുതിയാകും.
ഭക്‍ഷ്യ എണ്ണയുടെയും നികുതി വര്‍ദ്ധിപ്പിച്ചു. അലൂമിനിയം കോമ്പോസിറ്റ് പാനലുകള്‍ക്ക് 5 ശതമാനം നികുതി ഏര്‍പ്പെടുത്തി.
കര്‍ഷകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍ നടപ്പിലാക്കുക. ചെറുകിട കര്‍ഷകര്‍ക്ക് കാര്‍ഷിക ഇന്‍ഷുറന്‍സ് ലഭ്യമാക്കുക തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങളും മാണി നടത്തി. ദേശീയതലത്തിലെ സാമ്പത്തിക മാന്ദ്യം സംസ്ഥാനത്തെയും ബാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.