ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വെല്ലുവിളികള്‍ തനിക്ക് ഉത്തേജനം തരുന്നതാണെന്ന് ധനമന്ത്രി കെ എം മാണി.
നിയമസഭയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ഒരു കുഴപ്പവുമില്ല. ഇത്തരം വെല്ലുവിളികള്‍ ഉത്തേജനം നല്കുന്നു.
മാണി എന്ന പേര് ഇമ്മാനുവല്‍ എന്ന പേരില്‍ നിന്നാണ്. ദൈവത്തോട് കൂടി ചേര്‍ന്നിരിക്കുന്നവന്‍ എന്നാണ് ഇതിന്റെ അര്‍ത്ഥം. താന്‍ എന്നും പള്ളിയില്‍ പോകാറില്ലെങ്കിലും മിക്കവാറും പള്ളിയില്‍ പോകാറുണ്ട്. അതിന്റെ ഭാഗമായാണ് ഇന്നും പള്ളിയില്‍ പോയതെന്നും മാണി പറഞ്ഞു. നാളെ അവതരിപ്പിക്കുന്ന ബജറ്റ് വികസനോന്മുഖവും ജനക്ഷേമകരവും ആയിരിക്കുമെന്നും മാണി പറഞ്ഞു.
അതേസമയം, താന്‍ ബജറ്റ് അവതരിപ്പിക്കാന്‍ ഔദ്യോഗിക വസതിയില്‍ നിന്നായിരിക്കും എത്തുകയെന്ന് മാണി പറഞ്ഞു. മാണി ബജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ പ്രതിപക്ഷവും യുവമോര്‍ച്ചയും നിയമസഭ വളയുമെന്നതിനാല്‍ മാണി ഇന്ന് രാത്രി നിയമസഭയില്‍ തങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.