ബംഗളൂരുവിലെ കാമ്പസില്‍ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

Webdunia
വ്യാഴം, 14 ഏപ്രില്‍ 2016 (16:26 IST)
ബംഗളൂരുവിലെ കാമ്പസില്‍ വച്ച് ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. തുംകൂര്‍ സിദ്ധാര്‍ഥ ഡെന്‍റല്‍ കോളജിലെ നിലീന ചന്ദ്രന്‍ (22) ആണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ച് 23നാണ് നിലീനയെ കാമ്പസില്‍ വച്ച് ബൈക്കിടിച്ചത്. ഹോളി ആഘോഷത്തിനിടെ കാമ്പസില്‍ മദ്യപിച്ചെത്തിയ ഒരു സംഘം ഓടിച്ച ബൈക്കിടിച്ചാണ് നിലീനയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് ബംഗളൂരുവിലെ രാമയ്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
 
ഹൈദരാബാദ് സ്വദേശിയാണ് ബൈക്ക് ഓടിച്ചിരുന്നത്. എന്നാല്‍, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോളജ് അധികൃതരും പോലീസും തയാറായില്ലെന്ന് നിലീനയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശിയാണ് നിലീന.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം