ഫൈലിന്‍ ചുഴലികൊടുങ്കാറ്റ്: കേരളത്തില്‍ കനത്ത മഴയുണ്ടാകും

ശനി, 12 ഒക്‌ടോബര്‍ 2013 (15:43 IST)
PRO
ആന്ധ്ര, ഒഡീഷ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഫൈലിന്‍ ചുഴലികൊടുങ്കാറ്റ് കേരളത്തില്‍ കനത്ത മഴയ്ക്ക് കാരണമാകും. കൊടുങ്കാറ്റ് തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കനത്ത മഴ തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന സൂചന. ആന്ധ്ര, ഒഡീഷ തീരപ്രദേശങ്ങളില്‍ നിന്ന് അഞ്ച് ലക്ഷത്തിലധികം പേരെ ഇതിനകം ഒഴിപ്പിച്ചുകഴിഞ്ഞു.

ഫൈലിന്റെ വരവിന് മുന്നോടിയായി ഒഡീഷ, ആന്ധ്രാ തീരമേഖലകളില്‍ കനത്ത മഴ തുടരുകയാണ്. സൈന്യവും സംസ്ഥാന സര്‍ക്കാരും അടിയന്തര സാഹചര്യവും നേരിടാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്.

ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ചത്തീസ്ഖഡ് എന്നീ സംസ്ഥാനങ്ങള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് രൂപപ്പെട്ട ഫൈലിന്‍ കൊടുങ്കാറ്റ് ഒഡീഷ തീരത്തേക്ക് അടുക്കുകയാണ്.

വടക്കന്‍ ആന്ധ്രയിലെ തീരദേശ ജില്ലയായ ശ്രീകാകുളത്തും ഒഡീഷയിലെ ഗന്‍ജം, ഖുര്‍ദ, പുരി, ജഗത്സിംഗ് പൂര്‍, എന്നീ ജില്ലകളിലും ചുഴലിക്കാറ്റിന്റെ ഭീഷണി ഉണ്ടാകുമെന്നാണ് സൂചന.

തീരത്തടുക്കുന്നതോടെ മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് ശക്തിപ്രാപിക്കുമെന്നാണ് യുഎസ് കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

വെബ്ദുനിയ വായിക്കുക