✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
പദ്ധതി പാളിയാൽ എല്ലാവരും കുടുങ്ങും, അതിനാല്‍ ക്വട്ടേഷൻ ടീമിലുള്ളവര്‍ മികച്ചവരായിരിക്കണം; ഇതായിരുന്നു ദിലീപിന്റെ ആവശ്യം !
Webdunia
ഞായര്‍, 16 ജൂലൈ 2017 (11:02 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പൊലീസ്. നമ്മൾ രണ്ടുപേരുമല്ലാതെ മറ്റൊരാള്‍ ഇതറിയരുതെന്ന് പ്രത്യേകം നിർദേശിച്ചായിരുന്നു പൾസർ സുനിയെ ദിലീപ് ക്വട്ടേഷൻ ഏൽപിച്ചത്. ക്വട്ടേഷൻ ടീമിലുള്ള മറ്റംഗങ്ങളെല്ലാം മികച്ചവരാകണമെന്നും ദിലീപ് ആവശ്യപ്പെട്ടു. 2012ൽ സുനി മറ്റൊരു പ്രമുഖ നടിയെയും സമാനരീതിയിൽ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതാണ് സുനിയെ കൃത്യം ഏൽപിക്കാൻ ദിലീപിനെ പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.
ക്വട്ടേഷൻ ഉറപ്പിക്കല്‍, അഡ്വാൻസ് നൽകല് എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ദിലീപ് നേരിട്ടാണ് നടത്തിയത്. ക്വട്ടേഷൻ ഏൽപിച്ചത് താനാണെന്ന് സംഘത്തിലെ മറ്റംഗങ്ങൾപോലും അറിയരുതെന്നും ദിലീപ് പ്രത്യേകം നിഷ്കർഷിച്ചു. മുൻപരിചയമുള്ളവരെ തെരഞ്ഞെടുത്ത് സംഘത്തിൽ ഉൾപ്പെടുത്തി കുറ്റമറ്റ രീതിയിൽ ക്വട്ടേഷൻ നടപ്പാക്കാനായിരുന്നു ദിലീപിന്റെ നിർദേശം. താനുമായി നേരിട്ട് ഫോണിൽ സംസാരിക്കുന്നതിൽനിന്ന്അദ്ദേഹം സുനിയെ കർശനമായി വിലക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു.
അതുകൊണ്ട് മാത്രമായിരുന്നു പള്‍സര്‍ സുനി ദിലീപിന്റെ മാനേജർ അപ്പുണ്ണിയുമായി ബന്ധപ്പെട്ടത്. എന്നാൽ, ഈ സമയത്തെല്ലാം അപ്പുണ്ണിയുടെ സമീപം ദിലീപും ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. തങ്ങൾ തമ്മിലെ ബന്ധം വ്യക്തമാക്കുന്ന തെളിവുകളൊന്നും ഇല്ലാതിരിക്കാനും ദിലീപും സുനിയും ശ്രദ്ധിച്ചിരുന്നതായും പൊലീസ് പറയുന്നു. പദ്ധതി പാളിയാൽ എല്ലാവരും കുടുങ്ങുമെന്നായിരുന്നു ക്വട്ടേഷൻ സംഘത്തിന് ദിലീപ് നല്കിയ മുന്നറിയിപ്പെന്നും അന്വേഷണസംഘം വ്യക്തമാക്കി.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!
ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്ഡേഴ്സണ് വിരമിക്കുന്നു!
ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്സ്
King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം
ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും
എല്ലാം കാണുക
ഏറ്റവും പുതിയത്
ഡെങ്കിപ്പനി ഹോട്ട് സ്പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കും; പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം
Kerala Weather: പാലക്കാടും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട്; കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്
Pinarayi Vijayan: വിദേശ യാത്രയ്ക്കു ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി
കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം
ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു
Next Article
ആറുതവണ പരാതിപ്പെട്ടു, ഒരു നടപടിയുമുണ്ടായില്ല; ദിലീപിന്റെ ഡി സിനിമാസിനെതിരായ പരാതിയില്‍ ജില്ലാ കളക്ടര്‍ വീഴ്ച വരുത്തിയതിയായി റിപ്പോര്‍ട്ട്