പ്രേമാഭ്യര്‍ഥന നിരസിച്ചു; വിദ്യാര്‍ത്ഥിനിയെ ബ്ലേഡ് കൊണ്ടു മുറിവേല്‍പ്പിച്ചു

വെള്ളി, 28 ജൂണ്‍ 2013 (13:57 IST)
PRO
PRO
പ്രേമാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ രണ്ടംഗസംഘം ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചു. ചേര്‍ത്തലയ്ക്കടുത്ത് അര്‍ത്തുങ്കലില്‍ തീരദേശ റോഡിലാണു സംഭവം. വിദ്യാര്‍ത്ഥിനിയുടെ കൈക്കു സാരമായി പരിക്കേറ്റതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വിദ്യാര്‍ത്ഥിനി രാവിലെ സ്കൂളില്‍ പോകുമ്പോഴാണു രണ്ടംഗ സംഘം പെണ്‍കുട്ടിയെ ആക്രമിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെബ്ദുനിയ വായിക്കുക