പ്രിയപ്പെട്ട ആശാന് നാടിന്റെ അന്ത്യാഞ്ജലി; സംസ്കാരം ഇന്ന് നാലിന്
വ്യാഴം, 19 സെപ്‌റ്റംബര്‍ 2013 (11:16 IST)
PRO
PRO
പ്രിയപ്പെട്ട ആശാന് നാടിന്റെ അന്ത്യാഞ്ജലി. മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വെളിയം ഭാര്‍ഗവന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. മൃതദേഹം രാവിലെ മുതല്‍ എംഎന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. കേരള രാഷ്ട്രീയത്തിന്റെ ആശാന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ എത്തി.
മരണവാര്‍ത്ത ആറിഞ്ഞ ഉടന്‍ തന്നെ തിരുവന്തപുരം മെഡിക്കല്‍ കോളേജിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാത്രി ഏറെ വൈകി വെളിയന്‍ ഭാര്‍ഗവന്റെ വസതിയില്‍ വീണ്ടുമെത്തി അന്തിമോപചാരം അര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് വിഎസ് അച്യൂതാനന്ദന്‍, കേന്ദ്ര മന്ത്രി കെസി വേണുഗോപാല്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെഎം മാണി, കെസി ജോസഫ്, വിഎസ് ശിവകുമാര്‍, കെ മുരളീധരന്‍ എംഎല്‍എ, സിപിഎം നേതാക്കളായ എംഎം ബേബി, എളമരം കരീം എന്നിവരും അദാരാഞ്ജലികള്‍ അര്‍പ്പിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വെളിയത്തെ പാര്‍ട്ടി പതാക പുതപ്പിച്ചു. 1964ലെ പാര്‍ത്തി പിളര്‍പ്പിനുശേഷം പാര്‍ലമെന്റെറി മോഹങ്ങള്‍ ഉപേക്ഷിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ തങ്ങളുടെ പ്രിയസഖാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ നിരവധി പേരാണ് പട്ടത്തെ വസതിയിലെത്തിയത്.