പ്രവേശനോത്സവ വേദിയില്‍ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന് നേരെ കരിങ്കൊടി
തിങ്കള്‍, 3 ജൂണ്‍ 2013 (17:47 IST)
PRO
PRO
സ്കൂള്‍ പ്രവേശനോത്സവത്തിനെത്തിയ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബിനെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പതിനഞ്ചോളം പ്രവര്‍ത്തകരാണ് പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്.
സര്‍ക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെയായിരുന്നു പ്രതിഷേധം. വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കുകയാണെന്ന് പറഞ്ഞാണ് എസ്‌എഫ്‌ഐ പ്രതിഷേധം തുടങ്ങിയത്. പിന്നീട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തുനീക്കി.
സംസ്ഥാനത്ത് മൂന്നര ലക്ഷത്തോളം കുട്ടികളാണ് ഇന്ന് അറിവിന്റെ ലോകത്ത് പിച്ചവെക്കുന്നത്. സംസ്ഥാനത്തെമ്പാടും സ്‌കൂളുകളില്‍ പ്രവേശനോത്സവം നടക്കുകയാണ്.