പ്രതിശ്രുത വരന്‍‌ പിന്‍‌മാറി, യുവതി മണ്ണെണ്ണ കുടിച്ചു!

ചൊവ്വ, 26 ഏപ്രില്‍ 2011 (15:38 IST)
അടുത്ത മാസം നടക്കാനിരുന്ന വിവാഹത്തില്‍ നിന്ന് പ്രതിശ്രുതവരന്‍ പിന്‍‌മാറിയതില്‍ മനം‌നൊന്ത് ആത്മഹത്യ ചെയ്യാനായി യുവതി മണ്ണെണ്ണ കുടിച്ചു. ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാനായി. നെടുമങ്ങാടാണ് സംഭവം.

നെടുമങ്ങാട് അഴിക്കോട് സ്വദേശിനിയായ 24കാരിയാണ് മണ്ണെണ്ണ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മേയ് 16നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹത്തില്‍ നിന്ന് പിന്‍‌മാറുന്നതായി പ്രതിശ്രുതവരന്‍ കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു.

വിവാഹത്തില്‍ നിന്ന് പിന്‍‌മാറാനുള്ള കാരണം വ്യക്തമായിട്ടില്ല. എന്തായാലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി സുഖം പ്രാപിച്ചുവരുന്നു.

വെബ്ദുനിയ വായിക്കുക