നിയമസഭയില്‍ ബഹളമുണ്ടാക്കിയ പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ കേസെടുത്തു. മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. നിയമസഭ സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് എം എല്‍ എമാര്‍ക്കെതിരെ നിയമസഭാ സെക്രട്ടറിയുടെ പരാതി. നിയമസഭയ്ക്കുള്ളില്‍ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
നിയമസഭയില്‍ മോശമായി പെരുമാറിയ എം എല്‍ എമാര്‍ക്കെതിരെ നടപടി വേണമെന്ന് ഗവര്‍ണര്‍ പി സദാശിവം ആവശ്യപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് രാഷ്‌ട്രപതിയെ അറിയിച്ചെന്നും ഭാവിയില്‍ ഇത്തര്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞു.