പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പത്രിക സമര്‍പ്പിച്ചു

ശനി, 26 മാര്‍ച്ച് 2011 (14:12 IST)
പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കോട്ടയത്തെ പുതുപ്പള്ളി മണ്ഡലത്തില്‍ ആണ് ഉമ്മന്‍ ചാണ്ടി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

പാമ്പാടി പള്ളിക്കത്തോട് ബ്ലോക് ഡെവലപ്‌മെന്റ് ഓഫീസര്‍ക്കു മുമ്പാകെയാണ് ഉമ്മന്‍ ചാണ്ടി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കേ പതിക സമര്‍പ്പിക്കുന്നതിനായി നേതാക്കളുടെ തിരക്കാണ്. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോലയില്‍ ജോസി സെബാസ്റ്റ്യന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

കെ പി സി സി ജനറല്‍ സെക്രട്ടറി ഇ എം ആഗസ്തിക്കൊപ്പം എത്തിയാണ് ജോസി സെബാസ്റ്റ്യന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ എത്തിയത്‌.

അതേസമയം, തര്‍ക്കം നിലനില്‍ക്കുന്ന നാട്ടിക മണ്ഡലത്തില്‍ സി എം പി തന്നെ മത്സരിക്കുമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ധര്‍മടം സീറ്റില്‍ കോണ്‍ഗ്രസ്‌ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക