പ്രതികള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്

വെള്ളി, 25 ജൂണ്‍ 2010 (14:30 IST)
PRO
തീവ്രവാദക്കേസുകളില്‍ പ്രതിയായയവര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് തടയണമെന്ന് എന്‍ ഐ എ കോടതി ഉത്തരവിട്ടു. ജയില്‍ അധികൃതര്‍ ഇക്കാര്യത്തില്‍ വേണ്ട നടപടിയെടുക്കണമെന്നും എന്‍ ഐ എ നല്‍കിയ പരാതി പരിഗണിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

മുഖം മറയ്ക്കാതെ പ്രതികളെ ഹാജരാക്കുന്നത് തെളിവെടുപ്പിനെ ബാധിക്കുമെന്നും കോടതി പറഞ്ഞു.
ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതിയായ തടിനറവിട നസീ‍റിനെയും ഷഫാസിനെയും മുഖം മറയ്ക്കാതെയാണ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയത്. ഇതിലുള്ള അതൃപ്തി എന്‍ ഐ എ കോടതിയെ അറിയിച്ചിരുന്നു.

പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്കെതിരെ താന്‍ മൊഴി നല്കിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്‍റെ ക്യാമറയ്ക്കു മുന്നില്‍ തടിയന്‍റവിട നസീര്‍ വിളിച്ചു പറഞ്ഞിരുന്നു. കോഴിക്കോട് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ഇത്. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നസീര്‍ പ്രതികരിച്ചത്.

ഇതു സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുകയാണെന്നും നസീര്‍ പറഞ്ഞു. മദനിക്കെതിരെ മൊഴി കൊടുത്തിട്ടില്ല. ഇതു സംബന്ധിച്ച് മാധ്യമങ്ങള്‍ സത്യമായ രീതിയില്‍ അന്വേഷണം നടത്തണം. ആരാണ് പ്രതികള്‍ എന്താണ് ചെയ്തതെന്ന് സത്യസന്ധമായ അന്വേഷണം നടത്തണമെന്നും നസീര്‍ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക