പോസ്റ്റുമോര്‍ട്ടം വിവാദം: ഉന്മേഷിനെതിരെ കേസെടുക്കും

തിങ്കള്‍, 31 ഒക്‌ടോബര്‍ 2011 (13:18 IST)
ട്രെയിനില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സൌമ്യയുടെ പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സംബന്ധിച്ച് വിവാദങ്ങള്‍ ഉണ്ടാക്കിയ ഡോ ഉന്‍മേഷിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ തൃശൂര്‍ അതിവേഗ കോടതി ഉത്തവിട്ടു. മജിസ്ട്രേറ്റ് കോടതിയില്‍ ഇതുസംബന്ധിച്ച് ഹര്‍ജി സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

കൃത്യനിര്‍വഹണത്തില്‍ ഉന്‍‌മേഷ് വീഴ്ച വരുത്തിയതായി വിലയിരുത്തിയ കോടതി ഡോ ഷെര്‍ളി വാസുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. സൌമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് ഡോ ഷെര്‍ളി വാസുവല്ല, താനാണെന്ന് ഡോ ഉന്‍മേഷ് കോടതിയില്‍ മൊഴി നല്‍കിയത് വിവാദമായിരുന്നു. ഇതെ തുടര്‍ന്ന് ഉന്‍മേഷിനെ കോടതി വീണ്ടും വിസ്തരിച്ചിരുന്നു.

താനാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്ന് അവകാശപ്പെടുന്ന ഡോ ഉന്‍മേഷ്, കരുതിക്കൂട്ടി പ്രതിയെ രക്ഷിക്കുന്നതിനാണ് കോടതിയിലെത്തി മൊഴി നല്‍കിയതെന്ന് പ്രോസിക്യൂട്ടര്‍ നേരത്തെ വാദിച്ചിരുന്നു. സൗമ്യയുടെ മരണത്തിന് കാരണമായ പരുക്കുകളൊന്നും ഉന്മേഷ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലില്ലെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചു.

വെബ്ദുനിയ വായിക്കുക