പോള്‍ വധം: അഞ്ച് പേര്‍ കൂടി അറസ്റ്റില്‍

ഞായര്‍, 30 ഓഗസ്റ്റ് 2009 (13:46 IST)
മുത്തൂറ്റ് പോള്‍ എം ജോര്‍ജ് വധവുമായി ബന്ധപ്പെട്ട് അഞ്ച് പേരെക്കൂടി അറസ്റ്റ് ചെയ്തു. ഗുണ്ടാസംഘത്തിലുള്ളവരാണ് അറസ്റ്റിലായവര്‍.

മസൂര്‍, ഫൈസല്‍, ഫറൂഖ്, റിയാസ്, സബീര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേരെത്തെയും പോലീസ് കേസുമായി ബന്ധപ്പെട്ട് ഗുണ്ടാ സ്ക്വാഡിലുള്ള നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.

തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലും രാവിലെ മുതല്‍ ഇവര്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. മണ്ണഞ്ചേരിയില്‍ നിന്നാണ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ചങ്ങനാശ്ശേരി ഗുണ്ടകളുമായി ബന്ധമുണ്ടെന്ന സൂചനയാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക