ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ ആത്മകഥയായ 'ഒളികാമറകള്‍ പറയാത്തത്' എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച കണ്ണൂരില്‍ എത്തുന്ന കെ കെ രമയ്ക്ക് പൊലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തും. ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു ചേംബര്‍ ഹാളിലാണു പ്രകാശന ചടങ്ങ്.
ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടശേഷം അദ്ദേഹത്തിന്റെ ഭാര്യയായ രമയ്ക്കു സ്ഥിരമായി പൊലീസ് സുരക്ഷയുണ്ട്. ഇതിനുപുറമെയാണ് രമ പങ്കെടുക്കുന്ന ചടങ്ങിനു സുരക്ഷ ഏര്‍പ്പെടുത്തുന്നത്. എം പി വീരേന്ദ്രകുമാറാണ് പുസ്തകപ്രകാശനം നിര്‍വഹിക്കുന്നത്. രമ ആദ്യപ്രതി ഏറ്റുവാങ്ങും.
ഇടതുപക്ഷ ബദല്‍: പുതിയ പരിപ്രേക്‍ഷ്യം എന്ന വിഷയത്തില്‍ സെമിനാറും ടി പി ചന്ദ്രശേഖരന്‍ അനുസ്മരണവും ഇതോടൊപ്പം നടക്കും.