പൊതുപ്രവര്‍ത്തകരെ പൊലീസ് അനുസരിച്ചാല്‍ അരാജകത്വം: കോടിയേരി
ചൊവ്വ, 31 ജനുവരി 2012 (08:54 IST)
PRO
PRO
കണ്ണൂര്‍ എസ് പി അനൂപ് കുരുവിള ജോണിനെതിരെ കേന്ദ്രമന്ത്രി വയലാര്‍ രവി രംഗത്തെത്തിയത് ഗൌരവമായി കാണണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. പൊതുപ്രവര്‍ത്തകര്‍ പറയുന്നത് പോലെ പൊലീസ് പ്രവര്‍ത്തിക്കണമെന്നാണ് രവി പറയുന്നത്. ഇത് അരാജാകത്വത്തിലേക്ക് നയിക്കുമെന്നും കോടിയേരി പറഞ്ഞു.
എസ് പിയെ ചുറ്റിപ്പറ്റി കോണ്‍ഗ്രസുകാര്‍ രണ്ട് ചേരികളായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രധാന കേസുകളിലെ പ്രതികളെയൊന്നും പിടിക്കാത്ത സ്ഥിതിയാണ് കേരളത്തില്‍ നിലവിലുള്ളതെന്നും കോടിയേരി കുറ്റപ്പെടുത്തി.
കണ്ണൂര്‍ എസ് പിക്ക് നേരെയുള്ള നീക്കങ്ങള്‍ മറ്റ് ഐ പി എസുകാര്‍ക്കു നേരെയുള്ള സന്ദേശമാണെന്നും കോടിയേരി പറഞ്ഞു