പെരിയാര്‍ വനത്തില്‍ ആനകള്‍ ചെരിഞ്ഞ നിലയില്‍; ആന്ത്രാക്സ് എന്ന് സംശയം

ശനി, 17 മാര്‍ച്ച് 2012 (02:27 IST)
PRO
PRO
പെരിയാര്‍ കടുവാ-ആന സംരക്ഷണ കേന്ദ്രത്തിലെ വള്ളക്കടവ് റേഞ്ചില്‍ രണ്ട് ആനകളുടെ ജഡങ്ങള്‍ കണ്ടെത്തി. ജഡങ്ങള്‍ക്ക് രണ്ടിനും ദിവസങ്ങളുടെ പഴക്കമുണ്ട്. ഒരു ജഡം മറ്റ് മൃഗങ്ങള്‍ കടിച്ച് തിന്ന അവസ്ഥയിലാണ്. അതേസമയം, ആന്ത്രാക്സ് രോഗബാധയാണൊ മരണകാരണം എന്ന് സംശയിക്കുന്നു.

വനമേഖലക്കുള്ളില്‍ നിരീക്ഷണ ജോലികള്‍ കാര്യക്ഷമമായി നടക്കാത്തതാണ് ആനകള്‍ ചെരിഞ്ഞ വിവരം വനപാലകര്‍ അറിയാന്‍ വൈകിയത് എന്ന് ആരോപണമുണ്ട്. വള്ളക്കടവ് റേഞ്ചില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായല്ല നടക്കുന്നതെന്ന് നേരത്തേ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.

ആനകള്‍ ചെരിഞ്ഞത് ആന്ത്രാക്സ് രോഗത്തെത്തുടര്‍ന്നാണെങ്കില്‍ ഇത് ഏറെ ഭീഷണിയാണ് ഉയര്‍ത്തുക. രോഗം മറ്റ് മൃഗങ്ങളിലേക്കും പടരാനിടയുണ്ട്. രോഗം മറ്റ് ജീവികളിലേക്ക് പകരാതിരിക്കാന്‍ രോഗം വന്ന് ചാകുന്ന ജീവികളുടെ രക്തം പുറത്ത് വരാതെ ഇവയെ കത്തിച്ച് കളയുകയും പ്രദേശം മുഴുവന്‍ കീടനാശിനി തളിച്ച് വൃത്തിയാക്കുകയുമാണ് ചെയ്യുക.

English summary: Two elephants were found dead in the Periyar Tiger Reserve.

വെബ്ദുനിയ വായിക്കുക