പുതിയ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണം ചട്ടം നിലവില്‍ വരുമെന്ന് തദ്ദേശഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി അറിയിച്ചു. ചട്ടം ലംഘിച്ച് മുമ്പ് പണിത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കേണ്ടതില്ലെന്നും പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു.
പാലക്കാട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ കെട്ടിടനിര്‍മ്മണ ചട്ടത്തിനായുള്‍ല നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ നിയമം പുറത്തിറങ്ങും.
പുതിയ ചട്ടം നിലവില്‍ വരുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ബോധവത്ക്കരണം നടത്തും. ജനങ്ങള്‍ക്ക് നിയമം സംബന്ധിച്ച് എന്തെങ്കിലും ആശങ്കകള്‍ ഉണ്ടെങ്കില്‍ അത് ദൂരീകരിക്കാനാണിതെന്നും മന്ത്രി അറിയിച്ചു.
കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് നേരത്തെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിന്നീട് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.