പീഡനം: ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി

Webdunia
വ്യാഴം, 16 ജനുവരി 2014 (15:10 IST)
PRO
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പൊലീസ് പിടിയിലായി. മാടപ്പള്ളി സ്വദേശിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് കുന്നന്താനം മുക്കൂര്‍ പുന്നമണ്ണില്‍ രവികുമാര്‍ എന്നയാളെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ നയത്തില്‍ വശീകരിച്ച് രവി കുമാര്‍ സ്വന്തം വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു പരാതി. തൃക്കൊടിത്താനം എസ്.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.