പി ജയരാജന്റെ മകനെതിരെ പരാതി കിട്ടിയിട്ടില്ല: തിരുവഞ്ചൂര്‍

ശനി, 28 ജൂലൈ 2012 (11:54 IST)
PRO
PRO
സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്റെ മകനെതിരായ ലൈംഗികാരോപണത്തില്‍ പൊലീസിന് പരാതി കിട്ടിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പരിശോധിച്ച ശേഷം മാത്രമേ ഈ വിഷയത്തില്‍ എന്തെങ്കിലും പറയാനാകൂ എന്നും മന്ത്രി വ്യക്തമാക്കി.

പി ജയരാജന്റെ മകന്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു എന്ന് മഹിളാ കോണ്‍ഗ്രസ്‌ ആണ് ആരോപണം ഉന്നയിച്ചത്. വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചശേഷം മൊബൈലില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക്‌ കൈമാറുകയായിരുന്നുവെന്ന്‌ മഹിളാ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷണ ആരോപിച്ചു.

വനിതാകമ്മിഷന്‍ അംഗങ്ങള്‍ പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കണമെന്നും ബിന്ദു കൃഷ്ണ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മകന്‍ പീഡിപ്പിക്കുകയും അച്ഛന്‍ പേടിപ്പിക്കുകയും ചെയ്യുകയാണ്. മകനെ മാതൃകാപരമായി ശിക്ഷിക്കാന്‍ നടപടിയെടുക്കണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. കണ്ണൂരിലെ പാര്‍ട്ടിഗ്രാമമായ കൊളത്തൂരിലെ ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥിയാണ് പീഡിപ്പിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക