പിള്ള‌-ഗണേശ് പ്രശ്നം പരിഹരിക്കണം: ചെന്നിത്തല

ബുധന്‍, 8 ഫെബ്രുവരി 2012 (23:09 IST)
PRO
PRO
ആര്‍ ബാലകൃഷ്ണപിള്ളയും മന്ത്രി ഗണേശ്കുമാറും തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. വേണ്ടിവന്നാല്‍ ഇരുവരുമായി ചര്‍ച്ചചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാര്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ല. ഇത് സ്വാഭാവിക നീതി നിഷേധിക്കലാണ്. നീതി നിഷേധത്തിനെതിരെ നഴ്സുമാര്‍ നടത്തുന്ന സമരം ന്യായമാണ്. ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടാന്‍ കെ പി സി സി സര്‍ക്കാരിന് നിര്‍ദേശം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസിന്റെ സമരം അവരുടെ ആഭ്യന്തര കാര്യമാണ്. അതിനെ ചോദ്യംചെയ്യേണ്ട കാര്യമില്ല. പ്രശ്നം ഇപ്പോള്‍ ഉന്നതാധികാര സമിതിയുടെ പരിഗണനയിലാണ്. കേരളത്തിന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഘടക കക്ഷികളെ പോലും ഒതുക്കുന്ന സമീപനമാണ് സിപി എം സ്വീകരിക്കുന്നതെന്ന്ചെന്നിത്തല കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക