ഐക്യമുന്നണിയില്‍ ആര്‍ ബാലകൃഷ്‌ണ പിള്ളയുടെ ഭാവി എന്താണെന്ന് ബുധനാഴ്ച അറിയാം. നാളെ ചേരുന്ന യു ഡി എഫ് യോഗം പിള്ളയെ തള്ളണമോ കൊള്ളണമോ എന്ന കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളും. അതേസമയം, ബുധനാഴ്ച നടക്കുന്ന യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കാന്‍ പിള്ളയ്ക്ക് ക്ഷണമില്ല. മുന്നണിയുടെ പൊതുവികാരം മാനിച്ചാണ് പിള്ളയെ ക്ഷണിക്കാത്തതെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ തങ്കച്ചന്‍ പറഞ്ഞു.