പിള്ളയുടെ കാര്യത്തില്‍ ഇടപെടാനില്ലെന്ന് എന്‍എസ്എസ്

തിങ്കള്‍, 25 ഫെബ്രുവരി 2013 (17:27 IST)
PRO
PRO
കേരള കോണ്‍ഗ്രസ്‌(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയും മന്ത്രി കെ ബി ഗണേഷ്‌ കുമാറും തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെടില്ലെന്ന്‌ എന്‍എസ്‌എസ്‌ വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാനുള്ള ധാര്‍മിക ബാധ്യത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയ്ക്കുമുണ്ടെന്നും.

പ്രശ്നം പരിഹരിക്കണമെന്നു രണ്ടു പേരോടും എന്‍എസ്‌എസ്‌ ആവശ്യപ്പെട്ടിരുന്നതായും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഗണേഷ്കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ എ എസ് എസിന്റെ കൂട്ടുപിടിക്കുന്നു എന്ന ആരോപണം നിലവില്‍ നില്‍ക്കുമ്പോളാണ് എന്‍ എസ് എസിന്റെ ഈ പ്രതികരണം.

എന്‍ എസ് എസിന്റെ നിലപാടിനെതിരെ പലപ്പോഴും പരസ്യമായി രംഗത്ത് വന്നിട്ടുള്ള കെ ഗണേഷ്കുമാറിനൊട് എന്‍ എസ് എസ് നേതൃത്വത്തിന് താല്‍‌പര്യമില്ല. അതിനാല്‍ത്തന്നെ ഗണേഷിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യത്തില്‍ എന്‍ എസ് എസ് അനുകൂലമല്ല.

വെബ്ദുനിയ വായിക്കുക