പിറവം തെരഞ്ഞെടുപ്പില്‍ കടുത്ത മത്സരമാകും നടക്കുകയെന്ന് സിപിഎം നേതൃയോഗത്തില്‍ വിലയിരുത്തല്‍. കടുത്ത മത്സരം നടക്കുമെന്നതിനാല്‍ വളരെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം വേണം പിറവത്ത് നടത്തേണ്ടതെന്ന് സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായി. ഇവിടെ പ്രചരണത്തിനായി കേന്ദ്ര നേതാക്കളെ പങ്കെടുപ്പിക്കും. മാര്‍ച്ച് 2നു നടക്കുന്ന റാലിയും പൊതുസമ്മേളനവും വിഎസ് അച്യുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്യുമെന്നും തീരുമാനമായി.
അതേസമയം സഭാതര്‍ക്കത്തിന് അനുകൂലമായോ പ്രതികൂലമായോ പ്രസ്‌താവനകള്‍ നടത്തേണ്ടതില്ലെന്ന് യോഗത്തില്‍ തീരുമാനമായി. സഭാ തര്‍ക്കത്തില്‍ ഇടതു മുന്നണിയ്ക്ക് അനുകൂലമായ ചില ഘടകങ്ങളുണ്ടെന്ന വിലയിരുത്തലിലാണിത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമാണ് യോഗം ചേര്‍ന്നത്.