പിറവം: അന്തിമ വോട്ടര്‍ പട്ടിക ബുധനാഴ്ച

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2012 (15:23 IST)
പിറവം ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ബുധനാഴ്ച പ്രസിദ്ധികരിക്കും. ഒരു ലക്ഷത്തി എണ്‍പത്തി രണ്ടായിരത്തിലധികം പേര്‍ വോട്ടര്‍ പട്ടികയിലുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തി എഴുപത്തി ആറായിരത്തിമുന്നൂറ്റിരണ്ട് വോട്ടര്‍മാരാണ് പിറവത്ത് ഉണ്ടായിരുന്നത്.

എണ്ണായിരത്തി നാനൂറ്റി ഇരുപത്തിയാറ് അപേക്ഷകളാണ് ഇപ്രാവശ്യം രണ്ട് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. ഇതില്‍ നാലായിരത്തി അറുന്നൂറ് പേര്‍ ഹിയറിംഗിന് എത്തിയില്ല. നാലായിരത്തി ഇരുന്നൂറ്റി മുപ്പത് അപേക്ഷകള്‍ കമ്മിഷന്‍ പരിഗണിച്ചു.