പിരിഞ്ഞുമാറിയശേഷം പുലഭ്യം പറയുന്ന ഏര്‍പ്പാട് കേരള കോണ്‍ഗ്രസിനില്ല: മാണി

Webdunia
ബുധന്‍, 21 സെപ്‌റ്റംബര്‍ 2016 (17:10 IST)
നിയമസഭയില്‍ പ്രത്യേകബ്ലോക്കായി ഇരിക്കാന്‍ അനുമതി ലഭിച്ചതിനെക്കുറിച്ച് കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി മനസുതുറന്നു. യു ഡി എഫിന്‍റെ ഞെരുക്കത്തില്‍ നിന്ന് മാറിയിരിക്കുകയാണ്. പിരിഞ്ഞുമാറിയശേഷം പുലഭ്യം പറയുന്ന ഏര്‍പ്പാട് കേരള കോണ്‍ഗ്രസിനില്ല - മാണി പറഞ്ഞു.
 
ഇനി ആരെയും തട്ടാതെയും മുട്ടാതെയും സ്വാതന്ത്ര്യത്തോടെ ഇരിക്കാമെന്നും പ്രത്യേക ബ്ലോക്കായി ഇരിക്കുന്നതിനെക്കുറിച്ച് മാണി പരാമര്‍ശിച്ചത്. അതേസമയം, സി പി എമ്മിനോടും ബി ജെ പിയോടും ആഭിമുഖ്യമില്ലെന്ന രീതിയിലും മാണി സംസാരിച്ചു.
 
സി പി എമ്മും ബി ജെ പിയും അക്രമരാഷ്ട്രീയം അവസാനിപ്പിക്കണം. രണ്ടുകൂട്ടരുടെയും കൈകളില്‍ കഠാരയാണ് - കെ എം മാണി പറഞ്ഞു.
 
തിരുവനന്തപുരത്ത് കേരള കോണ്‍ഗ്രസ് നേത്തൃസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ എം മാണി.
Next Article