പിണറായി വിജയന്‍ നയിക്കുന്ന കേരളരക്ഷാ മാര്‍ച്ചിന് നാളെ തുടക്കം, ഗൌരിയമ്മയും പങ്കെടുക്കും?
വെള്ളി, 31 ജനുവരി 2014 (10:21 IST)
PRO
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരളരക്ഷാ മാര്‍ച്ചിന് നാളെ തുടക്കമാകും. വിപ്ലവഭൂമിയായ പുന്നപ്ര വയലാറില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്.
മത നിരപേക്ഷ ഇന്ത്യ, വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള യാത്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പരിപാടിയില്‍ പങ്കെടുക്കും. കെആര്‍ ഗൗരിയമ്മ സമ്മേളനത്തില്‍ പങ്കെടുത്തേക്കുമെന്നും അഭ്യൂഹമുണ്ട്. കേരളാ രക്ഷാ മര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ഗൗരിയമ്മയും പിണറായി വിജയനും ഒരുമിച്ചുള്ള ഫ്‌ളക്സ് ബോര്‍ഡുകള്‍ ജെഎസ്എസ് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുമുണ്ട്.