പിണറായിയുടെ വീടിന് സമീപം തോക്കുധാരി: രമയുടെ പിതാവിനെ ചോദ്യം ചെയ്തു

ശനി, 27 ഏപ്രില്‍ 2013 (13:33 IST)
PRO
PRO
സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിന് സമീപം തോക്കുമായി ഒരാളെ പിടികൂടിയ സംഭവത്തില്‍ ടി പി ചന്ദ്രശേഖരന്റെ വിധവ രമയുടെ പിതാവ് കെ കെ മാധവനെ ചോദ്യം ചെയ്തു. രമയില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് വടകരയില്‍ വച്ച് ഇവരുടെ മൊഴിയെടുത്തത്.

പിണറായിയുടെ വീടിന് സമീപത്ത് നിന്ന് എയര്‍ ഗണ്ണുമായി പിടിയിലായ കോഴിക്കോട് വളയം സ്വദേശി കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ അറിയില്ലെന്ന് മാധവന്‍ പൊലീസിനോട് പറഞ്ഞു. രണ്ട് ആര്‍ എം പി പ്രവര്‍ത്തകരെയും പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.

ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. ടിപിയുടെ വിധവ രമയുടെ ദുഃഖം കണ്ട് സഹിക്കവയ്യാതെയാണ് താന്‍ തോക്കുമായി പുറപ്പെട്ടതെന്ന് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ പൊലീസിനോട് പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക