പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്‍റെ പ്രൊമോ വീഡിയോ എത്തി. നവകേരള മാര്‍ച്ചില്‍ അണിചേരൂ എന്ന ആഹ്വാനമുയര്‍ത്തുന്ന വീഡിയോയില്‍ എ കെ ജി, പി കൃഷ്ണപ്പിള്ള, വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍ എന്നിവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ഇ എം എസിന്‍റെ പ്രസംഗത്തിന്‍റെ ദൃശ്യങ്ങളോടെയാണ് വീഡിയോ തുടങ്ങുന്നത്.
“ജനങ്ങളാണ് രാജ്യത്തിന്‍റെ ചരിത്രം നിര്‍മ്മിക്കേണ്ടത്. ഈ രാജ്യത്ത് കാര്യങ്ങള്‍ നടക്കണമെന്നുണ്ടെങ്കില്‍ ജനങ്ങള്‍ സംഘടിക്കണം” എന്നുള്ള ഇ എം എസിന്‍റെ പ്രസംഗമാണ് പ്രൊമോയില്‍ ഉപയോഗിച്ചിരിക്കുന്നത്.
തിരക്കഥാകൃത്തും സംവിധായകനും നടനുമായ രണ്‍ജി പണിക്കരാണ് വീഡിയോയില്‍ നറേഷന്‍ നല്‍കിയിരിക്കുന്നത്: “ചരിത്രം ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഒപ്പം ഭാവിയിലേക്കുള്ള ഒരു തിരുത്തല്‍ രേഖയും. പുതിയ ചിന്ത, പുതിയ കര്‍മ്മം, പുതിയ കേരളം - പങ്കെടുക്കൂ, അണിചേരൂ... ഈ ബഹുജന മുന്നേറ്റത്തില്‍” - ഇങ്ങനെയാണ് നറേഷന്‍.
വികസനം, സമത്വം, സാഹോദര്യം എന്നതാണ് നവകേരളമാര്‍ച്ചിന്‍റെ മുദ്രാവാക്യം.