പാസ്റ്റര്‍ യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി

വ്യാഴം, 17 മെയ് 2012 (13:00 IST)
PRO
PRO
യുവതിയേയും മകനേയും പാസ്റ്റര്‍ തട്ടിക്കൊണ്ട് പോയതായി പരാതി. തിരുവല്ല സ്വദേശിയായ പാസ്റ്റര്‍ ബാബുവിനെതിരെയാണ് ഇത് സംബന്ധിച്ച് ഡല്‍ഹി സ്വദേശി ഗ്യാന്‍‌ചന്ദ് പരാതി നല്‍കിയത്. ഗ്യാന്‍ചന്ദിന്റെ ഭാര്യ സരിതയെ ട്രെയിന്‍ യാത്രയ്ക്കിടെ പാസ്റ്റര്‍ ബാബു തട്ടിക്കൊണ്ട് പോയാതായി കാണിച്ചാണ് തിരുവല്ലാ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നു തിരുവല്ലയിലേക്കുള്ള യാത്രക്കിടയിലാണ്‌ ഗ്യാന്‍ചന്ദിന്റെ ഭാര്യ കോട്ടയം സ്വദേശി സരിതയെ ട്രെയിന്‍ യാത്രക്കിടെ ബാബു തട്ടിക്കൊണ്ട് പോയത്.

ഡല്‍ഹിയിലുണ്ടായിരുന്ന ഭാര്യയെ കാണാന്‍ പോയി മടങ്ങുന്നതിനിടയിലാണ്‌ ബാബു യുവതിയെ തട്ടിക്കൊണ്ട് പോയത്. യുവതിയോടൊപ്പം ഇളയമകനും ഉണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക