അയല്‍വക്കത്തെ വീടിന് തീവച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി തടവുചാടി. ചിറ്റൂര്‍ കന്നിമാരി സ്വദേശി സത്യന് ആണ് ജയില്‍ ചാടിയത്. പാലക്കാട് സബ്ജയിലില്‍ നിന്ന് രാവിലെ ഏഴുമണിയോടെയാണ് ഇയാള്‍ തടവുചാടിയത്.
രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഇയാള്‍ രക്ഷപെടുകയായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ നല്കുന്ന വിവരം. അയല്‍വക്കത്തെ വീടിന് തീവച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ഇയാള്‍. കേസിന്റെ വിചാരണ നടക്കാനിരിക്കവേയാണ് ഇയാള്‍ രക്ഷപെട്ടിരിക്കുന്നത്.