പാര്‍ട്ടി പറഞ്ഞാല്‍ കെ പി സി സി പ്രസിഡന്റാകാന്‍ തയാറെന്ന് മുല്ലപ്പള്ളി
ഞായര്‍, 19 മെയ് 2013 (16:22 IST)
PRO
PRO
പാര്‍ട്ടി പറഞ്ഞാല്‍ കെപിസിസി പ്രസിഡന്റാകാന്‍ തയ്യാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. അച്ചടക്കമുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ പാര്‍ട്ടിയുടെ തീരുമാനം അക്ഷരം പ്രതി അനുസരിക്കും. ഇതു സംബന്ധിച്ചു തീരുമാനമെടുക്കേണ്ടതു കോണ്‍ഗ്രസാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
തനിക്കെതിരെ എന്തുകൊണ്ടാണ് പിണറായി വിജയന്‍ ഇത്രയേറെ പ്രകോപിതനാകുന്നതെന്നു മനസിലാകുന്നില്ല. എത്ര ശ്രമിച്ചാലും സത്യം മൂടിവയ്ക്കാന്‍ കഴിയില്ല. ടിപി. വധത്തിനു പിന്നിലെ ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരാനുള്ള രാഷ്ട്രീയ ആര്‍ജ്ജവമാണ് പിണറായി കാണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.