പാര്‍ട്ടി നേതാക്കളല്ല, ഇപ്പോഴുള്ളത് ഗ്രൂപ്പ് നേതാക്കള്‍- വി എം സുധീരന്‍

വെള്ളി, 6 ഡിസം‌ബര്‍ 2013 (09:29 IST)
PRO
ഗ്രൂപ്പ് നേതാക്കളാണ് പാര്‍ട്ടിയെ നശിപ്പിക്കുന്നതെന്നും സര്‍ക്കാരിന്റെ പല പരിപാടികളും വിജയിക്കാത്തത് പാര്‍ട്ടിക്കുള്ളിലെ വിവാദങ്ങള്‍ മൂലമാണെന്നും കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍.

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുനടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയില്‍ ഐക്യം വേണമെന്നും തമ്മിലടിപ്പിക്കുന്നവര്‍ തന്നെയാണ് പറയുന്നത്. ഗ്രൂപ്പ് നേതാക്കളാണ് ഇപ്പോള്‍ പാര്‍ട്ടിയിലുള്ളത്. പാര്‍ട്ടി നേതാക്കന്മാരില്ലെന്നും സുധീരന്‍ പറഞ്ഞു.

നേതൃത്വത്തിന് അണികളെ വിശ്വാസത്തിലെടുക്കാന്‍ കഴിയുന്നില്ല. ചക്കിട്ടപാറയില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് പറയുന്നവര്‍ സത്യത്തിനു നേരെ മുഖം തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക