പാര്‍ട്ടിവിട്ടവര്‍ കയ്യുംകാലുമിട്ടടിക്കേണ്ടി വരും: വി എസ്

ഞായര്‍, 18 മാര്‍ച്ച് 2012 (17:50 IST)
PRO
PRO
സി പി എം വിട്ടുപോയ ശെല്‍‌വരാജിന് ഇപ്പോള്‍ കിട്ടിയതില്‍ കൂടുതലായൊന്നും കിട്ടാന്‍ പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കെ മുരളീധരന്റെ പ്രസ്താവന തെളിയിക്കുന്നത് ഇതാണെന്നും വി എസ് ചൂണ്ടിക്കാട്ടി.

പാര്‍ട്ടി വിട്ട് പുറത്തുപോയവര്‍ക്ക് കുറച്ച് കഴിയുമ്പോള്‍ കയ്യുകാലും ഇട്ടടിക്കേണ്ടിവരുമെന്നും വി എസ് പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരൊട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശെല്‍‌വരാജിനെ താങ്ങേണ്ട ബാധ്യത യു ഡി എഫിനൊ കോണ്‍ഗ്രസിനൊ ഇല്ലെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക