പാരാഗ്ലൈഡിംഗിനിടെ കടലില്‍ വീണ യുവാവിന്റെ മൃതദേഹം ആറു ദിവസത്തിനുശേഷം കണ്ടെടുത്തു

ശനി, 29 ജൂണ്‍ 2013 (11:16 IST)
PRO
പാരഗ്ലൈഡിംഗ് സാഹസിക യാത്ര നടത്തുന്നതിനിടെ കടലില്‍ വീണ യുവാവിന്റെ മൃതദേഹം നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കണ്ടെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പാരാഗ്ലൈഡിംഗിനിടെ വിദഗ്ധനായ നൗഷാദ് കടലില്‍ വീണത്.

കാലാവസ്ഥ അനുകൂലമല്ലാത്തതും ശക്തമായ തിരയും ഒഴുക്കുംമൂലം നൗഷാദിനെ രക്ഷിക്കാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. നേവിയെത്തി പിന്നീട് തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. നേവി മടങ്ങിയതിനെ തുടര്‍ന്ന് കാലാവസ്ഥ മെച്ചപ്പെട്ടതോടെ നാട്ടുകാര്‍ തന്നെ തിരച്ചിലിനിറങ്ങുകയായിരുന്നു.

വൈകിട്ട് ആറുമണിയോടെ മൃതദേഹം കണ്ടെത്തിയെങ്കിലും കരയ്ക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇന്നു രാവിലെ മുതദേഹം മണലില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

വെബ്ദുനിയ വായിക്കുക