പാട്ടക്കരാര്‍ ലംഘനം നടന്നെന്ന് നെല്ലിയാമ്പതി സന്ദര്‍ശിച്ച എംഎല്‍എമാര്‍

ഞായര്‍, 19 ഓഗസ്റ്റ് 2012 (12:12 IST)
PRO
PRO
നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘനം നടന്നെന്ന് സ്ഥലം സന്ദര്‍ശിച്ച വി ഡി സതീശന്റെയും ടി എന്‍ പ്രതാപന്റെയും നേതൃത്വത്തിലുള്ള എംഎല്‍എമാരുടെ സംഘം. നെല്ലിയാമ്പതി വിഷയത്തില്‍ യു ഡി എഫ് നിയോഗിച്ച ഉപസമിതി അധ്യക്ഷന്‍ രാജന്‍ബാബുവിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് സംഘം ഇക്കാര്യം വ്യക്തമാക്കുന്നത്.

പാട്ടക്കാലാവധി കഴിഞ്ഞ വനഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം. വിഷയത്തില്‍ സിബിഐ അന്വേഷണം വേണം. വനഭൂമി കൈയേറ്റപ്രശ്നത്തില്‍ ഇതുവരെയുള്ള നിയമങ്ങള്‍ സര്‍ക്കാരിന്‌ അനുകൂലമാണെന്നും സര്‍ക്കാരിന്റെ വാദമുഖങ്ങള്‍ ഫലപ്രദമായി കോടതിയില്‍ അവതരിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

പശ്ചിമഘട്ട മലനിരകള്‍ ലോകപൈതൃക വനങ്ങളില്‍ ഇടംപിടിച്ച സാഹചര്യത്തില്‍ ഇത്‌ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ നെല്ലിയാമ്പതിയില്‍ ഇതുവരെ കൈക്കൊണ്ട നടപടികള്‍ ശരിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക