പള്ളിയില്‍ ഉറങ്ങിയ കള്ളനെ നിസ്കരിക്കാന്‍ എത്തിയവര്‍ പിടികൂടി
തിങ്കള്‍, 8 ഏപ്രില്‍ 2013 (10:55 IST)
PRO
PRO
മോഷണം നടത്തി മുസ്ലീംപള്ളിയില്‍ കിടന്നുറങ്ങിയ കള്ളനെ നിസ്കരിക്കാന്‍ എത്തിയവര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വാണിയക്കാട് ജുമാ മസ്ജിദിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ച നിലമ്പൂര്‍ കരളായി പന്നിക്കോടന്‍ വീട്ടില്‍ യൂസഫ് (53) ആണ് പിടിയാലായത്.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്ന് 800രൂപയോളം മോഷ്ടിച്ചു. ഇതുകഴിഞ്ഞ് മോഷ്ടാവ് പള്ളിയില്‍ കിടന്നുറങ്ങിപ്പോയി. പിന്നീട് ബാങ്ക് വിളി കേട്ടാണ് ഉണര്‍ന്നത്. ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഭണ്ഡാരം പൊളിച്ചു കിടക്കുന്നതുകണ്ട ആളുകള്‍ ഇയാളെ പിടികൂടുകയായിരുന്നു.
മോഷ്ടിക്കുന്നതിനായി ശനിയാഴ്ച വൈകുന്നേരം തന്നെ യൂസഫ് പള്ളിക്കു സമീപമെത്തിയിരുന്നു. നിലമ്പൂരിലെ ഒരു പള്ളിക്കാരുടെ സഹായം നല്‍കുന്നതിനുള്ള അഭ്യര്‍ഥനയുമായി ഇയാള്‍ പള്ളി ഭാരവാഹികളെ സമീപിച്ചു. എന്നാല്‍ സംശയം വന്നതിനാല്‍ സഹായം നല്‍കിയില്ല. തുടര്‍ന്ന് രാത്രിയില്‍ പള്ളിക്കു സമീപത്ത് കിടന്നുറങ്ങി പുലര്‍ച്ചെ മോഷണം നടത്തുകയായിരുന്നു.