പറവൂര്‍: സിനിമാ നടനെ റിമാന്റ് ചെയ്തു

ശനി, 14 ജനുവരി 2012 (11:04 IST)
PRO
PRO
പറവൂര്‍ പെണ്‍വാണിഭക്കേസില്‍ പ്രതിയായ സിനിമാ നടനും വിതരണക്കാരനുമായ പാലക്കാട് യാക്കര വെണ്ണക്കര പൂക്കത്ത് വീട്ടില്‍ നൌഷാദ് (48)നെ റിമാന്റ് ചെയ്തത്. പറവൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇയാളെ റിമാന്റ് ചെയ്തത്.

ഒളിവില്‍ കഴിയുകയായിരുന്ന നൌഷാദ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. കേസിലെ എണ്‍പത്തിമൂന്നാം പ്രതിയാണ് ഇയാള്‍. നേരത്തെ ഇയാള്‍ മുന്‍‌കൂര്‍ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു.

പെണ്‍കുട്ടിയെ ഇയാള്‍ ഊട്ടിയില്‍ വച്ചു പീഡിപ്പിച്ചു എന്നാണ് കേസ്.

വെബ്ദുനിയ വായിക്കുക