പറഞ്ഞ തുകയില്‍ നിന്നില്ല; ‘പിക്കറ്റ് 43’ വന്‍ നഷ്‌ടം; മേജര്‍ രവിക്കെതിരെ നിര്‍മ്മാതാവ്

തിങ്കള്‍, 9 മാര്‍ച്ച് 2015 (14:00 IST)
കരാറില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ തുക ‘പിക്കറ്റ് 43’ എന്ന സിനിമയുടെ ചിത്രീകരണത്തിന് ചിലവായി എന്ന് ആരോപിച്ച് സംവിധായകന്‍ ഒ ജി സുനില്‍ രംഗത്ത്. ഇക്കാരണം ഉന്നയിച്ച് ചിത്രത്തിന്റെ സംവിധായകന്‍ മേജര്‍ രവിക്കെതിരെ പരാതി നല്കുമെന്നും അദ്ദേഹം പറഞ്ഞു.
 
‘പിക്കറ്റ് 43’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തിന് നാലുകോടി രൂപ ചെലവു വരുമെന്നായിരുന്നു കരാറില്‍ ഉണ്ടായിരുന്നത്. എന്നാല്‍, കരാറില്‍ പറഞ്ഞതിനേക്കാള്‍ 70 ലക്ഷം രൂപ ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി ചെലവായിരുന്നു. ഇക്കാര്യം ഉന്നയിച്ചാണ് ഒ ജി സുനില്‍ പരാതി നല്കാന്‍ ഒരുങ്ങുന്നത്.
 
‘22 ഫീമെയില്‍ കോട്ടയം’ എന്ന സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ് ഒ ജി സുനില്‍.

വെബ്ദുനിയ വായിക്കുക