പരിഹരിച്ച കുടുംബപ്രശ്നം റിയാലിറ്റി ഷോയില്‍; പിതാവ് ജീവനൊടുക്കി
വ്യാഴം, 1 ഓഗസ്റ്റ് 2013 (15:27 IST)
PRO
PRO
പറഞ്ഞുതീര്‍ത്ത മകളുടെ കുടുംബപ്രശ്‌നം റിയാലിറ്റി ഷോയില്‍ സംപ്രേക്ഷണം ചെയ്തതില്‍ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്തു. പിറവന്തൂര്‍ ചീവോട് മിനി വിലാസത്തില്‍ സദാശിവന്‍ (70) ആണ് ബുധനാഴ്ച രാത്രിയില്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്.
കുടുംബ പ്രശ്‌നങ്ങളെ ആധാരമാക്കിയുള്ള സ്വകാര്യ ചാനല്‍ ഷോയില്‍ മൂന്ന് ദിവസങ്ങളായി മകള്‍ മിനി(35)യുടെയും ഭര്‍ത്താവ് ബിജു(38)വിന്റെയും ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ സംപ്രേഷണം ചെയ്തതാണ് മരണകാരണം. അകന്ന ബന്ധുക്കളായ ഇവരുടേത് പ്രണയവിവാഹമായിരുന്നു. പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടിയും ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയുമാണ് ബിജു - മിനി ദമ്പതികള്‍ക്കുള്ളത്.
രണ്ട് മാസം മുമ്പാണ് ഷോയുടെ ചിത്രീകരണം നടന്നത്. ഷോയുടെ ചിത്രീകരണം നടന്ന ശേഷം സമുദായ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ഇടപെട്ട് കുടുംബപ്രശ്‌നം പരിഹരിച്ചിരുന്നു. രണ്ടാഴ്ച് മുമ്പ് പരിപാടിയുടെ പരസ്യം വന്നതിനെ തുടര്‍ന്ന് ചാനലുമായി ബന്ധപ്പെടുകയും പരിപാടി സംപ്രേഷണം ചെയ്യരുതെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു
എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച്ച വരെ ചാനലില്‍ ഇവരുടെ ഭാഗം സംപ്രേക്ഷണം ചെയ്തതോടെ മനോവിഷമത്തിലായ സദാശിവന്‍ ജീവനൊടുക്കയായിരുന്നുവത്രേ . സംഭവത്തില്‍ പുനലൂര്‍ പോലീസ് കേസെടുത്തു.