സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതാ നായരെ കാണാനായി അട്ടക്കുളങ്ങര വനിതാ ജയിലില്‍ ദുരൂഹമായ സാഹചര്യത്തില്‍ രണ്ടുപേര്‍ എത്തി എന്ന് മാധ്യമറിപ്പോര്‍ട്ട്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നമ്പര്‍പ്ലേറ്റില്ലാത്ത അംബാസഡര്‍ കാറിലെത്തിയ രണ്ട് യുവാക്കള്‍ ജയിലിലെത്തി സരിതയെ കാണണമെന്ന് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു മന്ത്രിയുടെ കത്തുമായാണ് തങ്ങള്‍ വരുന്നതെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ കത്ത് കാണിക്കാന്‍ ജയിലുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് ഉയര്ത്തിക്കാണിച്ചതല്ലാതെ കൈമാറാന്‍ തയാറായില്ല.
ജയിലുദ്യോഗസ്ഥ ഫോണെടുത്തപ്പോള്‍ ഇവര്‍ പെട്ടെന്ന് പുറത്തിറങ്ങി.ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് ഇവരെ പിടിക്കാന്‍ ഉദ്യോഗസ്ഥ വിളിച്ചുപറഞ്ഞെങ്കിലും ഇവര്‍ ഓടി പുറത്തിറങ്ങി കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ പിടികൂടാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.